കൊട്ടാരക്കര: പാറ പൊടിക്കുന്ന യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിനുള്ളില്‍പ്പെട്ട് അതിഥി തൊഴിലാളി മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ കൊട്ടാരക്കര അമ്പലക്കര പൂവോട്ട് ക്രഷര്‍ യൂണിറ്റിലായിരുന്നു സംഭവം.
പശ്ചിമ ബംഗാള്‍ ജയ്പല്‍ ബുരി ഹൊസൈര് ഹട്ട് സാഹില്‍ ഹൊസൈന്‍ (18)ആണ് മരിച്ചത്. യൂണിറ്റിലെ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊടിപ്പ് യന്ത്രത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. കൊട്ടാരക്കര പൊലിസ് കേസെടുത്തു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.